ബുക്കിംഗ് ആപ്പുകളിലും താരമായി ദുൽഖറിന്റെ ‘മഹാനടി’ ; ആദ്യ ദിനം തന്നെ മികച്ച റേറ്റിംഗ്..!

ആദ്യ ദിനം തന്നെ ഒരു ചിത്രത്തിന് ലഭിക്കാവുന്ന മികച്ച പ്രതികരണങ്ങൾ നേടിയെടുത്തു കൊണ്ടാണ് മഹാനടി ഈ ദിവസം പിന്നിടുന്നത്. ഓണ്ലൈൻ ബുക്കിംഗ് ആപ്പുകളിൽ വരെ മികച്ച നിരൂപണങ്ങളും അഭിപ്രായങ്ങളുമായി ചിത്രം മുന്നേറുന്നു.

നാഗ് അശ്വിൻ സംവിധാനം ചെയ്തു ഇന്ന് ആന്ധ്രയിൽ റിലീസ് ആയ ചിത്രത്തിനു ഇപ്പോൾ കേരളത്തിലും കാത്തിരിപ്പ് ആണെന്ന് സോഷ്യൽ മീഡിയ തരംഗങ്ങൾ വ്യക്തമാക്കുന്നു.

ഏകദേശം ബാഹുബലിക്ക് ശേഷം സൗത്ത് ഇന്ത്യ ഒട്ടാകെ ഇത്തരം റിവ്യൂ വരുന്ന മറ്റൊരു ചിത്രം കൂടിയാണ് മഹാനടി. Imdbയിൽ ഇപ്പോ ട്രെന്ഡിങ്ങിൽ നിൽക്കുന്ന ആദ്യ തെലുഗു ചിത്രം കൂടിയാണ് മഹാനടി.

ഇന്നലെ ഇറങ്ങിയ ഒരു ദിവസം കൊണ്ട് മാത്രം 3 ലക്ഷത്തിൽ പരം ഡോളർ ആണ് ചിത്രം സ്വന്തമാക്കിയത്. ഇത്തരത്തിൽ ആണെങ്കിൽ വീക്കെൻഡ് ബോക്‌സ് ഓഫീസിൽ 800k ഡോളറുമായി മഹാനടിനിൽക്കുമെന്നും നിരൂപകർ പറയുന്നു.

നിമിഷങ്ങൾ തോറും റേറ്റിംഗ് കേറുന്ന മഹാനടി കേരള റിലീസിനെത്തുമ്പോൾ പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയും ഭാരം വലുത് തന്നെയായിരിക്കും

0 Shares

LEAVE A REPLY