മഹാനടിക്ക് വൻ വരവേൽപ്പ്.. പൂര പ്രതീതി സൃഷ്ടിച്ചു തീയേറ്ററുകൾ..!!

നാഗ് അശ്വിൻ സംവിധാനം ചെയ്തു ദുൽഖർ, കീർത്തി, സാമന്ത, വിജയ് ദേവരെകൊണ്ട, എന്നീവർ അഭിനയിച്ച മഹാനടി തീയേറ്ററുകളിൽ എത്തി.

നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ഇന്നലെ അമേരിക്കയിൽ നടന്ന പ്രീമിയർ ഷോസ് മുതൽ വൻ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 230000 ഡോളർ ആണ് ഇന്നലെ നടന്ന ഷോസിൽ നിന്നും മാത്രം ലഭിച്ചത്.

സാവിത്രി ആയി കീർത്തിയുടെകരിയറിലെ മികച്ച പ്രകടനം തന്നെയാണെന്ന് നിരൂപകർ വിധിയെഴുതുന്നു.

ചിത്രത്തിന്റെ തമിഴ് പതിപ്പ് ഈ വാരം കേരള തീയേറ്ററുകളിൽ എത്തും.

0 Shares

LEAVE A REPLY