ഇപ്പോൾ ഞാൻ ദുൽഖറിന്റെ കടുത്ത ആരാധകൻ; മഹാനടിയെ വാനോളം പുകഴ്ത്തി ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലി..!!

നാഗ് അശ്വിൻ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ മഹനടിക്ക് പ്രശംസകളുമായി സംവിധായകൻ രാജമൗലി. കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തി സവിത്രിയെ ജീവനോടെ സ്ക്രീനിൽ എത്തിച്ചെന്നും ജെമിനി ഗണേശനായി തന്റെ മികച്ചത് തന്നെ ദുൽഖർ പുറത്തെടുത്തു എന്നും രാജമൗലി പറയുന്നു.

ദുൽഖറിന്റെ ആരാധകനാണ് താൻ ഇപ്പോൾ എന്നും രാജമൗലി തന്റെ ട്വീറ്റിൽ പറയുന്നു. ചിത്രത്തിന് എങ്ങും മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്‌. കേരളത്തിൽ ചിത്രം ഈ ആഴ്ച തിയേറ്ററുകളിലെത്തും.

LEAVE A REPLY