ലോകത്തെ ഞെട്ടിക്കാൻ തലൈവരുടെ ‘കാല’; 10000ത്തിൽ പരം തിയേറ്ററിൽ റിലീസ്..!!

സൂപ്പർ സ്റ്റാർ രാജിനികാന്തിന്റെ ‘കാല’ ജൂണ് 7ന് കേരളമൊട്ടാകെ റിലീസിനൊരുങ്ങുന്നു. മകളുടെ ഭർത്താവ് കൂടിയായ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ പ്രൊഡക്ഷൻസും ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ ആയ ലൈക്ക പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രം ഏകദേശം 300ഓളം തീയേറ്ററുകളിൽ ആണ് കേരളത്തിൽ റിലീസിനെത്തുക. ഇന്ത്യ കൂടാതെ ലണ്ടൻ, അമേരിക്ക, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങളിലും തലൈവരുടെ ആരാധക വൃന്ദം അളവറ്റതാണ്. ഏകദേശം 10000 തീയേറ്ററുകളിലാണ് ‘കാല’ ലോകമെമ്പാടും റിലീസിനെത്തുക.

കബാലിക്ക് ശേഷം പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമാണ് കാല. നാന പടേക്കർ ശ്രദ്ധേയമായ മറ്റൊരു വേഷം ചെയ്യുന്നു. സന്തോഷ് നാരായണന്റെ സംഗീതത്തിൽ ഇറങ്ങിയ പാട്ടുകളും ചിത്രത്തിന്റെ ട്രയ്ലറും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്

മിനി സ്റ്റുഡിയോസിന്റെ ബാനറിൽ ആയിരിക്കും കാല കേരളത്തിൽ പ്രദർശത്തിനെത്തുക

LEAVE A REPLY