ലാലേട്ടനും സൂര്യയും ഒന്നിക്കുന്നു… ആരാധകർ കാത്തിരുന്ന പ്രഖ്യാപനം..!!

മലയാള നടീനടന്മാരുടെ സംഘടന ആയ അമ്മയുടെ വിശിഷ്ട അതിഥി ആയി തമിഴ് നടൻ സുര്യ എത്തിയത് മുതലുള്ള അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനം വന്നിരിക്കുന്നത്. സംവിധായകൻ കെ.വി ആനന്ദിന്റെ അടുത്ത ചിത്രത്തിൽ ലാലേട്ടനും സൂര്യയും പ്രധാന കഥാപാത്രങ്ങൾ ആകും.

സംവിധായകൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രം നിർമിക്കുക.

മാട്രാൻ, കവൻ എന്നിവയാണ് കെവി ആനന്ദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ. കൂടാതെ പ്രിയദർശൻ സംവിധാനം ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’ ക്യാമറ കൈകാര്യം ചെയ്തതും കെവി ആനന്ദ് ആണ്.

ലഭിച്ച അവസരത്തിനു എത്ര നന്ദി പറഞ്ഞാലും തനിക്ക് മതിയാവുകയില്ലെന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തെ പറ്റി സൂര്യ പ്രതികരിച്ചത്.

ഒരിക്കൽ കൂടി ആരാധകരുടെ കാത്തിരിപ്പിന് തിരി കൊളുത്തിയിരിക്കുകയാണ് ഇവിടെ..

0 Shares

LEAVE A REPLY