വിസ്മയിപ്പിച്ചു കീർത്തിയും ദുൽഖറും; മഹാനടി മഹാസംഭവം…!!

നാഗ് അശ്വിൻ സംവിധാനം ചെയ്തു ഇന്ന് കേരളത്തിൽ റിലീസ് ആയ ചിത്രമാണ് മഹാനടി.

ദുൽഖർ, കീർത്തി സുരേഷ്, സാമന്ത, വിജയ് ദേവരെകൊണ്ട എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രം ദിവസം ആന്ധ്രയിൽ റിലീസ് ആയി മികച്ച അഭിപ്രായങ്ങൾ നേടി കൊണ്ടിരിക്കെയാണ് ഇവിടെ റിലീസ് ആയത്.

പ്രതീക്ഷകളുടെ ഭാരത്താൽ തീയേറ്ററിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾക്കപുറം തരുന്നു മഹാനടി.

60കളിലെ സൂപ്പർസ്റ്റാർ പട്ടം ഉള്ള, അതിലുപരി ആരാധകരെ സ്വന്തമാക്കിയ നടി സാവിത്രിയുടെ ജീവിതം വിവരിക്കുന്ന സിനിമ പ്രേക്ഷകനെ ആ കാലത്തിലേക്ക് കൊണ്ട് പോകുന്നു.

ഏകദേശം മൂന്നു മണിക്കൂറോളം ഉള്ള സാവിത്രിയുടെ ജീവിതം കാണുന്ന പ്രേക്ഷകനിൽ മുറിവ് ഉണ്ടാകാകുമെന്നു ഉറപ്പാണ്.

മിക്കി മേയറുടെ സംഗീതം ചിത്രത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോ സിറ്റുവേഷനുകളിലും അതിനിണങ്ങിയ സംഗീതം കൊണ്ട് അതേ ഫീൽ പിന്തുടരാൻ സാധിച്ചിട്ടുണ്ട്.

60കളുടെ സൗന്ദര്യം സ്ക്രീനിൽ എത്തിക്കുന്നതിന് ഡാനി ലോപ്പസിന്റെ ക്യാമറ കണ്ണുകൾ വഹിച്ച പങ്കും മഹാനടിയെ പ്രിയപ്പെട്ടതാക്കുന്നു.

സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായി 3 മണിക്കൂർ ഉണ്ടായിട്ടും ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കാതിരുന്നിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും തിരക്കഥാകൃത് സിദ്ധാർഥ് ശിവസ്വാമിക്കാണ്.

അഭിനയിച്ചവർ എല്ലാവരും ഒരു പോലെ റിസൾട് തരുന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്നായിരിക്കും ചിലപ്പോൾ മഹാനടി. കീർത്തിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയായിരുന്നു മഹനടിയിലെ സാവിത്രി.

ജെമിനി ഗണേശൻ ആയി ദുൽഖറും നിറഞ്ഞു നിന്നപ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത മായക്കാഴ്ചയായി മാറി ചിത്രം

ഒരു ജീവിതം അനുഭവിക്കാൻ ലഭിക്കുന്ന അവസരമാണ് മഹാനടി. ഒരു നിമിഷം പോലും ബോറടിക്കാതെ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു വലിയ ട്രീറ്റ് തന്നെയാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘മഹാനടി’

0 Shares

LEAVE A REPLY