ഇഷ്ടപ്പെട്ടും, ചിരിപ്പിച്ചും കാമുകി.. റിവ്യൂ വായിക്കാം…

സ്റ്റൈൽ എന്ന ടോവിനോ ചിത്രത്തിന് ശേഷം ബിനു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇന്ന് തീയേറ്ററിലെത്തിയ കാമുകി.

അഷ്കർ അലി, അപർണ ബാലമുരളി എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം നായികയുടെ തന്നെ കഥ പറഞ്ഞു പോകുണ്ണ മറ്റൊരു ചിത്രമാണ്.

മുൻ ചിത്രങ്ങളെ പോലെ തന്നെ പ്രേക്ഷകനെ രസിപ്പിക്കാനും സീറ്റിൽ പിടിച്ചിരുത്താനും വേണ്ടുന്ന എല്ലാം ചേർത്തിണക്കിയ സിനിമ തന്നെയാണ് കാമുകി. ഓരോ ഭാഗത്തും ആവശ്യപ്പെട്ട രീതിയിലുള്ള ഗോപിസുന്ദറിന്റെ സംഗീതവും പാട്ടും ചിത്രത്തിന് ഭംഗി കൂട്ടുന്നു.

റോവിൻ ഭാസ്‌കറിന്റെ സിനിമറ്റോഗ്രാഫി ചിത്രത്തെ ദൃശ്യഭംഗിയിലും പ്രിയപ്പെട്ടതാക്കുന്നു.

കഥാപാത്രങ്ങളുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അഷ്കർ അലിയുടെ പ്രകടനം മറക്കാൻ കഴിയാത്ത ഒന്നും ഒപ്പം ശ്രദ്ധിക്കപ്പെടേണ്ടതും കൂടിയാണ്. അപർണ ബാലമുരളിയും തന്റെ ഭാഗം ഭംഗിയാക്കി. വലിയ ചിന്തകളുടെയും പ്രതീക്ഷകളുടെയും ചുമട് ഇല്ലാത്തത് കൊണ്ടു തന്നെ വമ്പൻ റിലീസുകൾക്കിടയിലും ആദ്യാവസാനം ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് ‘കാമുകി’.

0 Shares

LEAVE A REPLY