ചിരിപ്പിച്ചും രസിപ്പിച്ചും കുട്ടൻപിള്ള; റിവ്യൂ വായിക്കാം..

എയ്ഞ്ചൽസ് എന്ന ചിത്രത്തിന് ശേഷം ജീൻ മർക്കോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഇന്ന് പുറത്തിറങ്ങിയ ‘കുട്ടൻപിള്ളയുടെ ശിവരാത്രി’. സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ബിജു സോപാനം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിട്ടയർമെന്റ് കാത്തിരിക്കുന്ന പൊലീസുകാരനായ കുട്ടൻ പിള്ളയും അയാളുടെ ബന്ധുക്കളും ചക്കപ്രേമവും നിറഞ്ഞതാണ് ചിത്രം.

കുട്ടൻ പിള്ളയുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ഉത്സവം കൂടാൻ മക്കളും മരുമക്കളും വരുന്നതും തുടനസ്സിനുള്ള സംഭവങ്ങളും ചിത്രം പറയുന്നു.

കഥയെ മുന്നോട്ട് നയിക്കുന്ന രസകരമായ സീനുകൾ കൂട്ടിയിണക്കി പൊട്ടിച്ചിരിയുണർത്തുന്ന രീതിയിൽ ആയിരുന്നു കുട്ടൻ പിള്ള മുന്നോട്ട് പോയത്. തന്റെ കഴിവ് വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം.

ഫാസിൽ നസീറിന്റെ ഛായാഗ്രഹണം ചിത്രത്തെ മുഷിപ്പിക്കാതെ പിടിച്ചു നിർത്തുന്നു. ചക്ക പ്രേമത്തെ ഉൾക്കൊള്ളുന്ന ഹിറ്റ് സോങ് ഉൾപ്പടെ സായനോര ഫിലിപ് അരങ്ങേറ്റം ഭംഗിയാക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം തന്നെയാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. കുറച്ചു നേരം എല്ലാം മറന്നു പൊട്ടിച്ചിരിച്ചു ആസ്വദിക്കാനുള്ള വക ചിത്രത്തിലുണ്ട്.

0 Shares

LEAVE A REPLY