യുവത്വം ആഘോഷമാക്കി ‘നാം’ ; റിവ്യൂ വായിക്കാം…

ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചു തീയേറ്ററിലെത്തിയ ‘നാം’ ആയിരുന്നു ഇന്നത്തെ മറ്റൊരു പ്രധാന റിലീസ്.

ശബരീഷ് വർമ്മ, രാഹുൽ മാധവ്, തുടങ്ങിയവർ പ്രധാന കഥാപത്രങ്ങൾ ആയി എത്തുന്ന ചിത്രം കാമ്പസ് പശ്ചാതലത്തിൽ സൗഹൃദവും ആഘോഷവും പങ്കു വയ്ക്കുന്നു. പാട്ടുകളും ട്രയ്ലറും തന്ന പ്രതീക്ഷകൾ ശെരി വയ്ക്കുന്ന രീതിയിൽ ആയിരുന്നു നാം.

ജാതിയും വിവേചനവും ഇല്ലാതെ ഒരു ക്യാമ്പസിൽ പഠിക്കാനെത്തിയ ഒരു കൂട്ടം സുഹൃത്തുക്കളുടെയും അവർക്കുണ്ടാവുന്ന ഒരു പ്രശ്നത്തെയും മുൻ നിർത്തി നാം കഥ പറഞ്ഞു പോകുന്നു. അതിർവരമ്പുകൾ ഇല്ലാത്ത സൗഹൃദം വരച്ചു കാട്ടുന്നതിൽ നടന്മാരും ഒപ്പം സംവിധായകൻ ജോഷി തോമസും ഒരു പോലെ വിജയിച്ചിരിക്കുന്നു. ‘നാം’ എന്ന വാക്ക് അര്ഥമുള്ളതാക്കുന്നതായിരുന്നു ചിത്രത്തിലെ ഓല സീനുകളും.

ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ച ശബരീഷ് വർമ്മ രചിച്ചു സന്ദീപ് മോഹൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ സിനിമക്കൊപ്പം ഒഴുക്കുള്ളതായിരുന്നു. സുധീർ സുരേന്ദ്രന്റെ ദൃശ്യഭംഗി ഒപ്പിയെടുത്ത ക്യാമറ കണ്ണുകളും ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു.

മൊത്തത്തിൽ ഫാമിലി, ഫൺ, സംഗീതം എല്ലാം ഒത്തു ചേർന്ന മനോഹര ചിത്രമാണ് നാം. അവധിക്കാലം അടിച്ചു പൊളിക്കാൻ പറ്റിയ നല്ലൊരു ഓപ്‌ഷൻ..!

0 Shares

LEAVE A REPLY