കീർത്തിയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം; മഹാനടി റെക്കോർഡുകൾ ഭേദിക്കുന്നു.

പഴയ നടി സാവിത്രിയുടെ ജീവിതം വിവരിക്കുന്ന നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ സാവിത്രി ആയി നിറഞ്ഞടുകയായിരുന്നു കീർത്തി. നിരൂപകരും പ്രേക്ഷകരും ഒരുപോലെ പുകഴ്ത്തുകയാണ് ചിത്രത്തെയും അതിലെ അഭിനേതാക്കളുടെ പ്രകടനത്തെയും.

പ്രശസ്ത മാധ്യമങ്ങൾ തുടങ്ങി ഉലകനായകൻ കമൽഹാസനും ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തെ എടുത്തു പറഞ്ഞു പ്രശംസിച്ചിരിക്കുന്നു. നടൻ ജെമിനി ഗണേശൻ ആയിട്ടാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ അസാധ്യം തന്നെയായിരുന്നു.

ഇപ്പോഴും നിറഞ്ഞ സദസിൽ ചിത്രം പ്രദർശനം തുടരുകയാണ് ചിത്രം.

0 Shares

LEAVE A REPLY