പൃഥ്വിരാജിന്റെ സയൻസ്‌ ഫിക്ഷൻ ചിത്രം ‘9’ ന്റെ അഡാർ മോഷൻ പോസ്റ്റർ പുറത്തിറങ്ങി..!!

ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ ‘9’ (nine) ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സോണി പിക്ചേഴ്സിനൊപ്പം കൈകോർത്തു നിർമിക്കുന്ന ചിത്രം ഇപ്പോൾ മണാലിയിൽ പുരോഗമിക്കുകയാണ്.

കയ്യിലൊരു പന്തവുമായി ഹിമാലയൻ താഴ്വരയിൽ നിൽക്കുന്ന നായകന്റെ ആനിമേറ്റഡ് രൂപമാണ് മോഷൻ പോസ്റ്ററിൽ ഉള്ളത്. ശേഖർ മേനോൻ ആണ് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്.

അഭിനന്ദൻ രാമാനുജൻ ക്യാമറ ചലിപ്പിക്കുന്ന ‘9’ (nine) ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും. ചിത്രം ഈ വർഷാവസാനം തീയേറ്ററുകളിൽ എത്തും

0 Shares

LEAVE A REPLY