പഴയ തടിയൻ വീണ്ടും സംഗീത നിർഹണത്തിനു ഒരുങ്ങുന്നു..!

ടാ തടിയാ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശേഖർ മേനോനെ കുറച്ചു പേർക്കെങ്കിലും ഡിസ്കോ ജോക്കി എന്ന നിലയിൽ അറിയമായിരിക്കും.

സോൾട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ ‘ആനക്കള്ളൻ’ എന്ന ഹിറ്റ് ഗാനത്തിന് റീമിക്‌സും പറവയിലെ ഒറിജിനൽ സ്കോറിങ്ങും ചെയ്ത ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സംഗീത നിർവഹണത്തിന് ഒരുങ്ങുകയാണ്.

100 ഡേയ്സ് ഓഫ് ലവ് എന്ന ദുലഖർ ചിത്രത്തിന് ശേഷം കമലിന്റെ മകൻ ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘9’ (nine) ആണ് ശേഖർ മേനോൻ പശ്ചാത്തല സംഗീതം ചെയ്യാൻ ഒരുങ്ങുന്നത്.

പൃഥ്വിയും ഭാര്യ സുപ്രിയയും ചേർന്നു ആരംഭിച്ച നിർമാണ കമ്പനിയായ ‘പൃഥ്വിരാജ് പ്രൊഡക്ഷൻസി’ന്റെ ആദ്യ സംരംഭമായ ചിത്രം സോണി പിക്ചേഴ്‌സിനൊപ്പം ചേർന്നാണ് നിർമിക്കുക. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് 6 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിലെ പാട്ടുകൾ ചെയ്യുന്നത് ഷാൻ റഹ്മാൻ ആണ്.

ഈ വർഷം തന്നെ ‘9’ (nine) തീയേറ്ററിലെത്തും.

0 Shares

LEAVE A REPLY