പൂർണ ആരോഗ്യത്തിൽ അമ്പിളി ചേട്ടൻ തിരിച്ചെത്തിയ സന്തോഷം പങ്കു വെച്ച് മേക്അപ്പ് ആർട്ടിസ്റ്റ് പ്രദീപ് രംഗൻ

മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാർ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ സന്തോഷത്തിലാണ് ആളുകൾ. അമ്പിളി ചേട്ടന്റെ ഏറ്റവും പുതിയ ഫോട്ടോസ് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഫോട്ടോഷൂട്ടിനായി ജഗതി ചേട്ടന് മേക്അപ്പ് ചെയ്ത പ്രദീപ് രംഗന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഒപ്പംവൈറൽ ആവുന്നുണ്ട്. ഇത്രയും കാലത്തെ സിനിമ ജീവിതത്തിനിടക്കു തനിക്കു ലഭിച്ച ഭാഗ്യമാണ് അമ്പിളി ചേട്ടന്റെ തിരിച്ചു വരവിൽ ഭാഗമാകുക എന്നതാണ് പ്രദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കാതൽ.

0 Shares

LEAVE A REPLY