ആവശ്യം പറഞ്ഞ ആരാധാകനെ ഞെട്ടിച്ചു പൃഥ്വിയുടെ മറുപടി..!!

മലായാളത്തിലെ എല്ലാ യുവതാരങ്ങളും സോഷ്യൽ മീഡിയയിലെ സ്ഥിരം സാന്നിധ്യവും ആരാധകരുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ്. ആരാധകരുടെ സ്നേഹാഭ്യര്ഥന നിരസിക്കാതെ അവർക്ക് പ്രതീക്ഷിക്കാതെ റിപ്ലൈ കൊടുത്തു ഞെട്ടിപ്പിക്കുകയും ചെയ്യാറുണ്ട് ഇതേ താരങ്ങൾ.

അതു പോലൊരു കൗതുകമുണർത്തുന്ന സംഭവമാണ് ഇന്ന് നടന്നത്. പൃഥ്വി തന്റെ മണാലി യാത്രാനുഭവം പങ്കു വച്ച പോസ്റ്റിന്റെ താഴെയാണ് ആരാധകൻ ആവശ്യവുമായി വന്നത്. ഒരുപാട് ഡബ് വീഡിയോസ് ചെയ്യാറുണ്ടെന്നും പൃഥ്വി ഒരെണ്ണമെങ്കിലും കാണണം എന്നുമായിരുന്നു ആവശ്യം.

എന്നാൽ ഒരെണ്ണം മാത്രമല്ല ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെന്നും ഇത്രയും കഴിവുള്ള ഒരാൾ എന്റെ ആരാധകൻ എന്നു പറയുന്നതിൽ അഭിമാനം ആണെന്നും പറഞ്ഞു ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു പൃഥ്വിയുടെ റിപ്ലൈ. കൂടാതെ പൃഥ്വിയുടെ ഭാര്യ സുപ്രിയയും ചെയ്ത ഡബുകളെ അഭിനന്ദിച്ചു റിപ്ലൈ കൊടുത്തിട്ടുണ്ട്.

ഇതു പോലെ മുൻപും പൃഥ്വി അപ്രതീക്ഷിത പ്രതികരണങ്ങൾ നൽകി ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരെണ്ണം കൂടിയാണ് ഇന്ന് ഉണ്ടായത്.

LEAVE A REPLY