ദുൽഖറിനെ പ്രശംസിച്ച്‌ മെഗാസ്റ്റാർ ചിരഞ്ജീവി..!!

ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ പ്രധാന താരങ്ങൾ ആക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്ന ചിത്രത്തിലെ താരങ്ങളെ എല്ലാവരും വാനോളം പ്രശംസിക്കുകയാണ്.

ഇപ്പോഴിതാ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മഹാനടിയുടെ ഫെലിസിറ്റേഷൻ മീറ്റിലെ പ്രസംഗത്തിനിടയിലാണ് ചിരഞ്ജീവി ദുൽഖറിന്റെ പ്രകടനത്തെ പറ്റിയുള്ള അഭിപ്രായം പറഞ്ഞത്.

താൻ ജെമിനി ഗണേഷനോടൊപ്പം ഒരു ചിത്രം ചെയ്തിട്ടുണ്ടെന്നും ദുൽഖറിന്റെ അഭിനയം കണ്ട്‌ സാക്ഷാൽ ജെമിനി ഗണേഷനെപ്പോലെ തന്നെഉണ്ടെന്നും ദുൽഖർ അത്ര ഗംഭീരമായാണ് ആ കഥാപാത്രം ചെയ്തതെന്നും ചിരഞ്ജീവി പറഞ്ഞു.

മുൻപ് പ്രമുഖ സംവിധായകർ തുടങ്ങി ss രാജമൗലി വരെ മഹനടിയിലെ ദുൽഖറിന്റെ പ്രകടനത്തെ പറ്റി അഭിനന്ദിച്ചിട്ടുണ്ട്. കുറെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിൽ നെഗറ്റീവ് അഭിപ്രായങ്ങൾ ഏതുമില്ലാതെ ഒരു ചിത്രം മുന്നേറുന്നത്

0 Shares

LEAVE A REPLY