ദുൽഖർ വീണ്ടും മലയാളത്തിലേക്ക്; ‘കേരള സ്ട്രീറ്റ്’ ടീസർ പുറത്തിറങ്ങി..!!

ജെമിനി ഗണേഷനായി തെന്നിന്ത്യയെ അത്ഭുതപ്പെടുത്തിയ പ്രകടനവുമായി പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ അഭിനയിച്ച മഹാനടി. ഇതിനിടയിൽ ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രമായ ‘കർവാൻ’ ഫസ്‌റ്റ്‌ ലുക്ക്‌ പുറത്ത്‌വിട്ടു. ആഗസ്റ്റ്‌ 10നു തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇർഫാൻ ഖാനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കർവാൻ കഴിഞ്ഞു ദേസിങ്ക്‌ പെരിയസാമി സംവിധാനം ചെയ്യുന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന തമിഴ ചിത്രമാണ് ദുൽഖറിന്റേതായി തീയേറ്ററുകളിൽ എത്തുക.

Still from Kannum Kannum Kollaiyadithaal

ഇതിനിടയിൽ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും. എന്നാൽ ഇപ്പോഴിതാ ദുൽഖർ മലയാളത്തിലേക്ക് എത്തുമെന്ന വാർത്തയാണ് എങ്ങും കേൾക്കുന്നത്. സിനിമക്ക് വേണ്ടിയല്ലെങ്കിലും മനോരമയുമായി ചേർന്ന് ഒരുക്കുന്ന പരസ്യ ചിത്രത്തിലൂടെയാവും ദുൽഖറിന്റെ മലയാളം റീ എന്ററി.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിനു ക്യാമറ കൈകാര്യം ചെയ്യുന്നത് ജോമോൻ ടി ജോണ് ആണ്. ‘കേരള സ്ട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന പരസ്യ ചിത്രത്തിന്റെ റ്റീസർ ഇന്നലെ പുറത്തിറങ്ങി.

ഇതിന് ശേഷം മലയാളത്തിലെ സ്ഥിരം സാനിധ്യമാവും ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘സുകുമാറാകുറുപ്പ്’ലും, വിഷ്ണു-ബിബിൻ കൂട്ടുക്കെട്ടിൽ കട്ടപ്പനയിലെ ഋഥ്വിക് റോഷന് ശേഷം ഒരുക്കുന്ന ‘ഒരു യമണ്ടൻ പ്രണയകഥ’ യിലും ദുൽഖർ അഭിനയിക്കും.

0 Shares

LEAVE A REPLY