ആടിപ്പാടി ദുൽഖർ; പുതിയ പരസ്യ വീഡിയോ കാണാം..!

ദുൽഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനെ പറ്റിയുള്ള വിവിധ വാർത്തകൾക്ക് അവസാനം ആയിരുന്നു കഴിഞ്ഞ ദിവസം ഇറങ്ങിയ പരസ്യ ചിത്രത്തിന്റെ ടീസർ. ഇന്നിതാ മലയാള മനോരമക്ക് വേണ്ടി ചെയ്യുന്ന പരസ്യ ചിത്രം പുറത്തു വിട്ടിരിക്കുകയാണ്. മലയാള മനോരമയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പരസ്യത്തിൽ ഗോപി സുന്ദറിന്റെ ഈണത്തിൽ ദുൽഖർ തന്നെ പാടിയിരിക്കുന്നു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത പരസ്യ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തത് ജോമോൻ ടി ജോണ് ആണ്. ഇതിനു മുൻപ് മിൽമ ഉത്പന്നങ്ങൾക്കും ഇത്തരത്തിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ആഷിഖ് അബു എന്നിവർ ഉൾപ്പെട്ട വലിയ ക്രൂ ചേർന്നു പരസ്യമൊരുക്കിയിട്ടുണ്ട്

0 Shares

LEAVE A REPLY