1 മില്യൺ കാഴ്ചക്കാരുമായി ജയസൂര്യയുടെ ‘ഞാൻ മേരിക്കുട്ടി’ ട്രെയ്‌ലർ തരംഗമാകുന്നു..!!

ഹിറ്റ്‌ കൂട്ടുകെട്ട്‌ മാത്രം മലയാളികൾക്ക്‌ സമ്മാനിച്ച ജയസൂര്യ – രഞ്ജിത്‌ ശങ്കർ ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’. ആദ്യ പോസ്റ്റർ മുതൽ ജയസൂര്യയുടെ വ്യത്യസ്ത ലുക്ക്‌ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ജയസൂര്യ ഒരു ട്രാൻസ്‌ ജെൻഡർ കഥാപാത്രമായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്‌.

ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത്‌ വിട്ടിരുന്നു. പോസ്റ്ററുകൾ തരംഗം സൃഷ്ടിച്ചത്‌ പോലെ മികച്ച സ്വീകരണവും പ്രശംസയുമാണ് ട്രെയ്‌ലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനോടകം യൂട്യൂബിൽ 1 മില്യൺ കാഴ്ചക്കാരെയും ട്രെയ്‌ലർ നേടിയിട്ടുണ്ട്‌.

0 Shares

LEAVE A REPLY