പൃഥ്വി – അഞ്ജലി മേനോൻ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു..!

പൃഥ്വിരാജിനെ പ്രധാന താരമാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ചിത്രം ജൂലൈ 6 നു പെരുന്നാൾ റിലീസ് ആയി തീയേറ്ററുകളിലെത്തും എന്നു സംവിധായകൻ അഞ്ജലി മേനോൻ തന്നെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം കഥയെഴുതി അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറച്ചു നാളുകൾക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവ് കൂടിയാണ് ശ്രദ്ധേയമാക്കുന്നത്.

പൃഥ്വി – പാർവതി ഒരു തവണ കൂടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൈ സ്റ്റോറി ആണ് ഇരുവരും ഒരുമിച്ചു അഭിനയിച്ചു ഇനി റിലീസ് ആവനുള്ള മറ്റൊരു ചിത്രം.

ഊട്ടിയിലും പരിസരങ്ങളിലുമായി പൂർത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് പറവയുടെ DOP ആയിരുന്ന ലിറ്റിൽ സ്വയംപ് ആണ്. രഘു ദീക്ഷിത്, എം ജയചന്ദ്രൻ എന്നിവർ ചേർന്ന് സംഗീതമൊരുക്കും. എന്തായാലും കൊറച്ചു നാളുകൾക്ക് ശേഷം മലയാളത്തിൽ വരുന്ന ഫുൾ ലെങ്ത് കുടുംബ ചിത്രം തന്നെയായിരിക്കും അഞ്ജലി മേനോൻ ചിത്രം.

0 Shares

LEAVE A REPLY