മായാനദിക്ക്‌ ശേഷം വീണ്ടുമൊരു പ്രണയ ചിത്രവുമായി ടോവിനോ; ആദ്യ തമിഴ് സിനിമ ഈ ആഴ്ച റിലീസിനൊരുങ്ങുന്നു…

മലയായികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനാവുന്ന ആദ്യ തമിഴ് ചിത്രം അഭിയും അനുവും റിലീസിന് ഒരുങ്ങുകയാണ്.

മായാനദിക്കു ശേഷം വീണ്ടുമൊരു റൊമാന്റിക് ഹീറോ റോളിലേക്ക് തന്നെ എത്തുകയാണ് ടോവിനോ ഇവിടെ. ഇതിനു മുൻപ് ഗൗതം മേനോനൊപ്പം ഒരു റൊമാന്റിക് ആൽബം ചെയ്തു തമിഴന്മാരുടെ മനസ്സ് കവർന്ന നടൻ കൂടിയാണ് ടോവിനോ. അപ്പോൾ തന്നെ ഈ വാരം തീയേറ്ററിൽ എത്തുന്ന ചിത്രത്തിനുള്ള കാത്തിരിപ്പും ചെറുതല്ല.

B. R വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം സമൂഹത്തിലെ രണ്ടു തീർത്തും വ്യത്യസ്തമായ തലങ്ങളിൽ നിന്നുള്ള രണ്ടു പേരുടെ കണ്ടുമുട്ടലും അവര്സ് പ്രണയവും തുടർന്നുള്ള ചിത്രവും വരച്ചു കാട്ടുന്നു.

ചിത്രത്തിന്റെ പാട്ടുകൾക്കും ട്രയ്ലറിനും മികച്ച പ്രതികരണങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ. രണ്ടു ഭാഷകളിലായി ഇറങ്ങുന്ന ചിത്രം യോഡ്ലീ ഫിലിംസ് ആണ് നിർമിക്കുന്നത്. ധരൺ കുമാറിന്റെ ഈണത്തിൽ പുരത്തിറങ്ങിയ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. പിയ വാജ്‌പേയ്, സുഹാസിനി, രോഹിണി, പ്രഭു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഇതിനു ശേഷം തമിഴിലെ ചുവടുറപ്പിക്കലിന്റെ ഭാഗമായി തന്നെ ധനുഷിന്റെ മാരി 2വിലെ വില്ലനായും ടോവിനോ എത്തുന്നു.

ആരാധകർ പ്രതീക്ഷയർപ്പിക്കുന്ന ഒരു പിടി ചിത്രങ്ങളുമായിട്ടാണ് ടോവിനോ തോമസ് ഇപ്പോൾ നിൽക്കുന്നത്. കൂട്ടത്തിൽ അഭിയും അനുവും മികച്ച സിനിമാറ്റിക് ഏകപീരിയൻസ് തന്നെയായിരിക്കും എന്നു പ്രതീക്ഷിക്കാം

0 Shares

LEAVE A REPLY