ചിന്തിപ്പിച്ചും കരയിപ്പിച്ചും അഭിയും അനുവും…!! റിവ്യൂ വായിക്കാം…

BR വിജയലക്ഷ്മി സംവിധാനം ചെയ്തു ടോവിനോ തോമസ് പിയ വാജ്‌പേയ് എന്നിവർ പ്രധാന താരങ്ങൾ ആയി ഇന്ന് തീയേറ്ററിൽ എത്തിയ ചിത്രമാണ് ‘അഭിയും അനുവും’ സാമൂഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്നു എന്ന നിലയിലും ടോവിനോയുടെ ആദ്യ തമിഴ് ചിത്രമെന്ന നിലയിലും മായാനദിക്ക് ശേഷം വീണ്ടുമൊരു റൊമാന്റിക് ഹീറോ മൂഡിൽ മലയാളികൾക്ക് പ്രിയങ്കരനായ ടോവിനോ വരുന്നു എന്നെല്ലാം കൊണ്ട് ഒരുപാട് പ്രതീക്ഷയിൽ ആണ് ചിത്രം തീയേറ്ററിൽ എത്തിയത്.

സിനിമ മേഖലയിൽ വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള വിജയലക്ഷ്മി തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ചിത്രത്തിലൂടെ തന്നിരിക്കുന്നത്. ചെന്നൈയിൽ സോഫ്വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്ന അഭിയും ഓർഗാനിക് ഫാർമർ ആയ അനുവും കണ്ടു മുട്ടുന്നതും തുടർന്നുള്ള അവരുടെ ജീവിതവും വളരെ നന്നായി വരച്ചു കാട്ടുന്നു ചിത്രം.

ധരൻ കുമാറിന്റേതായി ഇറങ്ങിയ പാട്ടുകൾ ചിത്രത്തിലും അതേ മനോഹാരിത തരുന്നു. ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും സംവിധായികയുടെ കരം ചെന്നിട്ടുണ്ട് എന്ന രീതിയുളിലുള്ള സിനിമാനുഭവം.

ഇമോഷ്ണൽ ലീവലിലേക്ക് നീങ്ങുന്ന രണ്ടാം പകുതിയിൽ താരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് കാണാൻ കഴിഞ്ഞത്. ധ്വിഭാഷ ചിത്രം ആയിട്ടു കൂടി മലയാളം പതിപ്പിൽ അത്തരം പോരായമകൾ ഒന്നും തന്നെ കണ്ടില്ല എന്നത് ശ്രദ്ധേയമാണ്.

തന്റെ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം ഗംഭീരമാക്കുന്ന രീതിയിൽ തന്നെയായിരുന്നു ചിത്രത്തിലുടനീളം ടോവിനോ.

എല്ലാർക്കും എന്നാൽ ചിലർക്ക് മാത്രം അനുഭവിക്കാവുന്ന ഒരു ജീവിതാനുഭവം ആണ് അഭിയും അനുവും പറയുന്നത്. കുടുംബ സമേതം ഒന്നിച്ചു കാണാവുന്ന ഒരു വലിയ ചിന്ത നൽകുന്ന ചിത്രം

0 Shares

LEAVE A REPLY