‘ഗപ്പി’ക്ക്‌ ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ‘അമ്പിളി’ ചിത്രീകരണം ആരംഭിച്ചു..

E4 entertainment സിന്റെ ബാനറിൽ ഗപ്പിക്കു ശേഷം ജോണ് പോൾ ജോർജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമായ അമ്പിളിയുടെ ഷൂട്ട് ഇന്ന് മുതൽ ആരംഭിച്ചു.

സൗബിൻ ഷാഹിർ, നടി നസ്രിയയുടെ സഹോദരൻ നവീൻ നസിം എന്നിവർ പ്രധാനതാരങ്ങൾ ആയി ചിത്രത്തിലെത്തുന്നു. നവീന്റെ ആദ്യ ചിത്രം കൂടിയാണ് അമ്പിളി

ഇടുക്കിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന അമ്പിളിയിൽ പുതുമുഖമായ തൻവി റാം ആയിരിക്കും നായിക.

ചിത്രം ഈ വർഷാവസാനം തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം

0 Shares

LEAVE A REPLY