ബോക്സ് ഓഫീസിൽ സൂപ്പർസ്റ്റാറിന്റെ സംഹാര താണ്ഡവം; കാല 100 കോടി ക്ലബിൽ..!

പ്രതീക്ഷകൾക്കു മുകളിൽ രജനിയുടെ ‘കാല’ പറക്കുകയാണ്. രണ്ടാം ദിനം ചെന്നൈ സിറ്റിയിൽ നിന്നു തന്നെ 3 കോടി കളക്ഷൻ സ്വന്തമാക്കിയ കാല ഇപ്പോൾ 100 കോടിയുടെ സിംഹാസനത്തിലാണ്.. റിലീസ് ചെയ്തു നാലാം ദിനം തന്നെ WW 100 കോടി കളക്ഷൻ തികച്ചെന്നാണ് മൂവി ട്രെയ്ഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.

ഇതു വരെ ചെന്നൈയിൽ നിന്നും 4.9 കോടിയാണ് ചിത്രം വാരിയത്. പദ്മാവതിനു ശേഷം ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ചിത്രം കൂടിയാണ് ഇപ്പോൾ കാല.

പാ. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിൽ നാനാ പടേക്കർ, ഹുമ ഖുറേഷി എന്നിവരും പ്രധാന താരങ്ങൾ ആയി എത്തുന്നു.

0 Shares

LEAVE A REPLY