മനസ്സു നിറച്ചു ജോഷ്വായും ജെന്നിയും ഇനി പ്രേക്ഷകരുടെ കൂടെ….. റിവ്യൂ വായിക്കാം…

പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിലെ നൂറാം ചിത്രം, ഒരു ഇടവേളക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവ്, പൃഥ്വി, നസ്രിയ പാർവതി എന്നിവർ മറ്റൊരു അഞ്ജലി മേനോൻ ചിത്രത്തിലൂടെ ഒരിക്കൽ കൂടി ഒന്നിക്കുന്നു എന്നിങ്ങനെ ‘കൂടെ’യ്ക്കുണ്ടായിരുന്ന പ്രതീർഷകൾ വലുതായിരുന്നു..

വിദേശത്തു ജോലി ചെയുന്ന ജോഷ്വാ ഒരു സാഹചര്യത്തിൽ നാട്ടിലേക്ക് വരുകയും പിന്നീട് തന്റെ പെങ്ങൾ ജെനിയോടൊത്തുള്ള രസകരമായ സംഭവ മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ എപ്പോഴും ഒരുമിച്ചുള്ള സഹോദരീസഹോദര ബന്ധം തന്നെയാണ് ചിത്രത്തിലുടനീളം കാണാൻ കഴിയുക.

അഞ്ജലി മേനോൻ വരച്ചിട്ട തിരക്കഥ ലിറ്റിൽ സ്വയംപിന്റെ കണ്ണുകളിലൂടെ കാണുന്ന സൗന്ദര്യം വശ്യതയാർന്നതാണ്. രഘു ദീക്ഷിതിന്റെ പശ്ചാത്തല സംഗീതവും എം. ജയചന്ദ്രന്റെ പാട്ടുകളും ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു.

ജോഷ്വാ ആയി പൃഥ്വിയും, ജെന്നിയായി നസ്രിയയും സോഫിയായി പാർവതിയും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.

രഞ്ജിത്, ദേവൻ, മാല പാർവതി, ദേശീയ അവാർഡ് ജേതാവ് പൗളി വിൽസൻ തുടങ്ങിയവരുടെ സാന്നിധ്യവും കൂടെയിലുണ്ട്.

മൊത്തത്തിൽ ഒരു നന്മ നിറഞ്ഞ ഫീൽ ഗുഡ്‌ സിനിമയാണ് കൂടെ. കുടുംബങ്ങൾക്കും യുവാക്കൾക്കും നെഞ്ചോട്‌ ചേർത്ത്‌ വെക്കാൻ പറ്റുന്ന ഒരു മനോഹര ചിത്രം.

0 Shares

LEAVE A REPLY