സംവിധായകൻ വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ‘വട്ടമേശ സമ്മേളനം’ ഒരുങ്ങുന്നു..!

വിപിൻ ആറ്റ്ലിയുടെ തന്നെ എംസിസി സിനിമ കമ്പനി ആയിരിക്കും വട്ടമേശ സമ്മേളനം ഒരുക്കുക. 8 സംവിധായകർ ചേർന്നുള്ള 8 ചെറു ചിത്രങ്ങൾ ചേർന്നതാണ് വട്ടമേശ സമ്മേളനത്തിലൂടെ പ്രേക്ഷകർ കാണുക. അമരെന്ദ്രൻ ബൈജു ആയിരിക്കും ചിത്രം നിർമിക്കുക. ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി.

വിപിൻ ആറ്റലീ, വിജീഷ് എസി, സൂരജ് തോമസ്, സാഗർ വി എ, ആന്റോ ദേവസി, അനിൽ ഗോപിനാഥ്, അജു കുഴിമല, നൗഫാസ് നൗഷാദ്, എന്നീ യുവ സംവിധായകർ ചെയ്യുന്ന യാഥാക്രമം പ്ർർർ, സൂപ്പർ ഹീറോ, അപ്പു, ദൈവം നമ്മോടു കൂടെ, മേരി, ടൈം, കൂട്ടായി ആരായി, മാനിയാക്ക് എന്നീ ചിത്രങ്ങൾ ആയിരിക്കും വട്ടമേശ സമ്മേളനത്തിൽ ഉൾക്കൊള്ളുക.

ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. പാലാരിവട്ടത്തു നടന്ന ചടങ്ങിൽ സംവിധായകൻ ജിബു ജേക്കബ് ആണ് ട്രയ്ലറും പോസ്റ്ററും പുറത്തിറക്കിയത്. സംവിധായകൻ ജൂഡ് ആന്റണി തുടങ്ങിയ മികച്ച താര നിര തന്നെ ചിത്രത്തിലുണ്ട്.

0 Shares

LEAVE A REPLY