‘ജീം ബൂം ബാ.’ അസ്കർ അലി ചിത്രം ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി….!

ആസിഫ് അലിയുടെ സഹോദരനും മലയാളത്തിലെ അറിയപ്പെടുന്ന നടനും കൂടിയായ അഷ്കർ അലി അഭിനയിക്കുന്ന പുതിയ ചിത്രം ജീം..ഭൂം..ഭാ. യുടെ ടൈറ്റിൽ പുറത്തിറങ്ങി. രാഹുൽ രാമചന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ചു കുര്യൻ ആണ് നായിക. ആസിഫ് അലിക്കൊപ്പം നായിക ആയതിനു ശേഷം ഇപ്പോൾ സഹോദരനൊപ്പവും അഭിനയിക്കാൻ ഒരുങ്ങുകയാണ് അഞ്ചു.

മിസ്റ്റിക്ക് ഫ്രയിംസിന്റെ ബാനറിൽ സച്ചിൻ വിജി നിർമിക്കുന്ന ചിത്രം പേരിലെ വ്യത്യസ്ത വഴി തന്നെ സോഷ്യൽ മീഡിയയിൽ ഓളം സൃഷിടിക്കുന്നുണ്ട്. അപർണ ബാലമുരളി, ബൈജു, നേഹ സക്സേന എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തിരുവനന്തപുരത്തെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിന്റെ അണിയറയിലെ പ്രധാനികൾ.

ക്യാമറക്ക് മുന്നിലും പിന്നിലുമായി ഒരു പറ്റം പുതുമുഖങ്ങൾ അണി നിരക്കുന്ന ചിത്രം മികച്ചൊരു കോമഡി എന്റർറ്റെയ്നർ തന്നെയായിരിക്കും…

0 Shares

LEAVE A REPLY