മനസ്സു നിറച്ചു ഹരിയേട്ടന്റെ കുട്ടനാടൻ കാഴ്ചകൾ; കുട്ടനാടൻ ബ്ലോഗ്‌ റിവ്യൂ വായിക്കാം..!

ഓണക്കാലത്ത് എത്തേണ്ടിയിരുന്ന കുട്ടനാടൻ വിശേഷങ്ങൾ പ്രളയക്കെടുതിയിൽ നിന്നും കര കയറിയ പ്രേക്ഷകരുടെ ഇടയിലേക്ക് ഇന്നാണ് എത്തുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം എന്ന നിലയ്ക്ക് തന്നെ നല്ലൊരു കുടുംബ ചിത്രം തന്നെയായിരിക്കും കുട്ടനാടൻ ബ്ലോഗ് എന്ന പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.

ഹരീന്ദ്ര കൈമൾ എന്ന ഹരിയേട്ടനായി മമ്മൂട്ടി എത്തുമ്പോൾ നായികമാരായി ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരും ചിത്രത്തിൽ എത്തുന്നു. പ്രവസത്തിന് ശേഷം നാട്ടിൽ സുഖ ജീവിതം നയിക്കുന്ന ഹരി യുവാക്കളുടെ മാതൃക പുരുഷനാണ്. പരോപകാരിയായി ജീവിക്കുന്ന ഹരിയേട്ടന്റെ ജീവിതത്തിലെ ചില ഭാഗങ്ങളാണ് നർമത്തിൽ ചാലിച്ചു കൊണ്ട് നമുക്ക് മുന്നിലവതരിപ്പിക്കുന്നത്.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കുട്ടനാടിന്റെ വശ്യതയാർന്ന സൗന്ദര്യത്തിൽ കഥ പറയാൻ പ്രദീപ് നായരുടെ കാമറ കണ്ണുകൾ വഹിച്ച പങ്ക് ചെറുതല്ല. ശ്രീനാഥ് ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെ താളത്തിനൊത്തു പോകുന്നവയായിരുന്നു.

മമ്മൂട്ടി എന്ന സുന്ദരനായ നടനെയും താരത്തെയും ത്രിപ്തികരമായി ഉപയോഗിച്ച ചിത്രമാണ് സേതുവിന്റെ കുട്ടനാടൻ ബ്ലോഗ്. സേതുവിന്റെ ആദ്യ സംവിധാന സംരംഭം കുടുംബ പ്രേക്ഷകർക്ക് മികച്ചൊരു വിരുന്നാണെന്നു തന്നെ ഉറപ്പിച്ചു പറയാൻ കഴിയും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർക്ക്.

പ്രതീക്ഷകൾ തെറ്റിക്കാതെ അതിനും മുകളിൽ നിൽക്കുന്ന ഒരു ഓണസമ്മാനം.

0 Shares

LEAVE A REPLY