പ്രേക്ഷകരെ ഞെട്ടിപ്പിച്ച്‌ ‘ജോസഫ്’; റിവ്യൂ വായിക്കാം..!

സഹനടനും നിർമാതാവുമായ ജോജു ജോർജ് ഇത്തവണ നമുക്ക് മുന്നിലെത്തുന്നത് ഒരു റിട്ടയേഡ് പോലീസ് ഓഫീസർ ആയിട്ടാണ്.

പത്മകുമാർ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജോസഫ്. തന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളുടെ ചുരുളഴിക്കാൻ ആ പോലീസുകാരൻ നടത്തുന്ന അന്വേഷണമാണ് ജോസഫ് എന്ന ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും തന്ന പ്രതീക്ഷയിൽ തന്നെ സിനിമ പ്രേമികൾ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ജോസഫ്.

പ്രതികാര ത്രില്ലറുകളിൽ കൂടുതൽ കയൊപ് പതിപ്പിച്ച സംവിധായകൻ എന്ന നിലയ്ക്ക് തന്നെ സംവിധായകന്റെ ചിത്രം എന്നു തന്നെ പറയാം ജോസഫ്. സംഭവങ്ങളെ കൂട്ടി വച്ചു ഒരിക്കലും ബോറടിക്കാത്ത രീതിയിലുള്ള അവതരണത്തിൽ സംവിധായകനും തിരക്കഥാകൃത് ഷാഹി കബീറും വിജയിച്ചിട്ടുണ്ട്.

ജോസഫായി ജോജുവും സഹതാരങ്ങളായ ദിലീഷ് പോത്തൻ, ആത്മീയ, സുധി കോപ്പ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വച്ചു. കഥാപാത്രത്തെ സൂക്ഷമമായി അഭിനയിച്ചു ഫലിപ്പിക്കാൻ ജോജു ജോർജിന് സാധിച്ചിട്ടുണ്ട്.

മനീഷ് മാധവൻ ഒരുക്കിയ ഛായാഗ്രഹണവും കിരൺ ദാസിന്റെ കട്ടുകളും ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയർത്തുന്നതാണ്.

രഞ്ജിൻ രാജ് ഒരുക്കിയ ഗാനങ്ങൾ പ്രിയപ്പെട്ട ലിസ്റ്റുകളിൽ ഇടം പിടിക്കുമ്പോൾ അനിൽ ജോണ്സന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ദുരൂഹ സ്വഭാവം പ്രേക്ഷകനിൽ എത്തിക്കുന്നതായിരുന്നു.

ചുരുക്കത്തിൽ സമീപ കാലത്തെ മികച്ച മലയാളം ത്രില്ലറുകളിൽ ഒന്നു തന്നെയാണ് ജോസഫ്. കുടുംബത്തോടൊപ്പം ആകാംഷയോടെ കാണാവുന്ന ഒരു നല്ല ചിത്രം

0 Shares

LEAVE A REPLY