ഉള്ളിൽ പ്രണയം ഒളിപ്പിച്ച കാമുകന്മാർക്ക് വേണ്ടി ഒറ്റക്കൊരു കാമുകൻ; റിവ്യൂ വായിക്കാം..!

ജോജു ജോർജ്, ഷഹീൻ സിദ്ദിഖ് എന്നവർ പ്രധാന താരങ്ങളായി അജിൻലാൽ, ജയൻ വന്നേരി, എന്നിവർ സംവിധാനം ചെയ്തു ഇന്നലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ഇറോസ് ഇന്റര്നാഷണലും ഡാസ്‌ലിംഗ് മൂവി ലാന്റും ചേർന്ന് നിർമിച്ച ചിത്രം മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലായി നടക്കുന്ന മൂന്നു പ്രണയങ്ങളുടെ കഥ പറയുന്നു.

ഷൈൻ ടോം ചാക്കോ ഏകദേശം പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, അഭിരാമി, ലിജോ മോൾ, ശാഹുൽ റഹിം എന്നിവരും അണി നിരക്കുന്നു. കഥാപാത്രങ്ങൾ തങ്ങളുടെ ഭാഗം ഭംഗിയിൽ തന്നെ നിർവഹിച്ചു.

വിഷ്ണു മോഹൻ സിതാര ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദന ഭംഗി കൂട്ടുന്നു. പശ്ചാത്തല സംഗീതവും ഓരോ സീനിന്റെയും മാറ്റ് കൂട്ടിയിരുന്നു.

ഗ്രാമീണാന്തരീക്ഷവും മറ്റുമായി വളരെ ഭംഗിയിൽ പോകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, സനൽ രാജ് എന്നിവർ ചേർന്നാണ്.

ആരും കാണാതെ ഉള്ളിലൊളിപ്പിച്ച പ്രണയങ്ങൾ ഉള്ളവർക്ക് ചിന്തിക്കാതെ ടിക്കറ്റ് എടുക്കാം ചിത്രത്തിനായി.

കുറെ സന്തോഷം നൽകുന്ന സീനുകളും ചിന്തകളുമായി തിയേറ്റർ വിടാൻ കഴിയുന്ന ഒരു നല്ല കൊച്ചു ചിത്രമാണ് ഒറ്റക്കൊരു കാമുകൻ

0 Shares

LEAVE A REPLY