പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ’ ചിത്രീകരണം ആരംഭിച്ചു..!!

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഇന്ന് ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ തന്നെയാണ് ലൊക്കേഷൻ ചിത്രങ്ങൾ സഹിതം ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്‌.

ആന്റണി പെരുംബാവൂർ, കോൺഫിഡന്റ്‌ റോയ്‌, സന്തോഷ്‌ ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്‌. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിലായിരിക്കും ചിത്രത്തിന്റെ ഭൂരിഭാഗ രംഗങ്ങളും ചിത്രീകരിക്കുക. ചിത്രത്തിന് വേണ്ടി നിർമിക്കുന്ന കപ്പലിന്റെ ഫോട്ടോസ്‌ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ കലാ സംവിധായകൻ. പ്രശസ്ത ഛായാഗ്രാഹകൻ തിരു ക്യാമറ കൈകാര്യം ചെയ്യും.

മോഹൻലാലിന് പുറമെ സുനിൽ ഷെട്ടി, കീർത്തി സുരേഷ്‌, കല്യാണി പ്രിയദർശൻ എന്നിവരും ഒരു അതിഥി വേഷത്തിൽ പ്രണവ്‌ മോഹൻലാലും ചിത്രത്തിൽ ഉണ്ടാകും. ഇപ്പോൾ ലൂസിഫറിന്റെ ഷൂട്ടിംഗ്‌ തിരക്കിലുള്ള മോഹൻലാൽ അതു കഴിഞ്ഞ്‌ ദുബൈയിൽ വെച്ച്‌ ഡിസംബർ 7ന് നടക്കുന്ന ‘അമ്മ’ സംഘടനയുടെ താര മഹോത്സവും കഴിഞ്ഞായിരിക്കും മരക്കാറിൽ ജോയിൻ ചെയ്യുക.

0 Shares

LEAVE A REPLY