തമിഴിലെ ആദ്യ 500 കോടി എന്ന നേട്ടത്തിൽ സൂപ്പർസ്റ്റാർ..!!

രജനികാന്ത് നായകനായി ശങ്കർ സംവിധാനം ചെയ്തു കഴിഞ്ഞ വാരം പുറത്തിറങ്ങിയ 2.0 അഞ്ഞൂറ് കോടി ക്ലബ്ബിലേയ്ക്ക്. എന്തിരന്റെ രണ്ടാം ഭാഗമായ ചിത്രം റിലീസ് ദിവസം മുതലേ മികച്ച പ്രതികരണങ്ങൾ നേടിയാണ് മുന്നേറുന്നത്. ഇന്നാണ് ചിത്രം 500 കോടിയെന്ന റെക്കോര്ഡ് നേട്ടത്തിലേയ്ക്ക് എത്തിയത്. ഇത്തരത്തിലൊരു റെക്കോര്ഡ് സ്വന്തമാക്കുന്ന തമിഴിലെ ആദ്യ ചിത്രമാണ് 2.0

ഇതിനോടകം തന്നെ പല റെക്കോർഡുകളും തകർത്ത്‌ മുന്നേറുന്ന ചിത്രം അടുത്ത വർഷം മേയിൽ ചൈനയിൽ 57000 സ്ക്രീനുകളിൽ റിലീസ്‌ ചെയ്യുമെന്ന് നിർമാതാക്കളായ ലൈക പ്രൊഡക്ഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇവയിൽ 46000 3D സ്ക്രീനുകളാണ്. ഒരു വിദേശ ഭാഷ ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയർന്ന തിയേറ്റർ എണ്ണമാണ് ഇതോടെ 2.0 കരസ്ഥമാക്കിയിരിക്കുന്നത്‌.

0 Shares

LEAVE A REPLY