2000 തീയേറ്ററുകളിൽ മാസ് വരവേൽപ്പുമായി കെ.ജി.എഫ് വരുന്നു……!!


ഇന്ത്യയൊട്ടാകെ 2000 തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങി യാഷ് നായകനാവുന്ന കെ.ജി.എഫ് വരുന്നു… കോളാർ ഗോൾഡ് ഫീൽഡുകളുടെ കഥ പറയുന്ന ചിത്രം കർണാടകയിൽ മാത്രം 350 തീറ്ററുകളിലാണ് ചിത്രം റിലീസ് ആവുക.
മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം പ്രശാന്ത് നീൽ ആണ് സംവിധാനം ചെയ്യുന്നത്.
ഫർഹാൻ അക്തർ ഹിന്ദിയിലും, വിശാൽ തമിഴിലും മലയാളത്തിൽ ഗ്ലോബൽ യുണൈറ്റഡ് മീഡിയയും ചിത്രം വിതരണത്തിനെത്തിക്കും. ബാഹുബലിക്ക്‌ ശേഷം മറ്റൊരു വമ്പൻ ചിത്രവുമായാണ് ഗ്ലോബൽ യുണൈറ്റഡ്‌ മീഡിയ ഇത്തവണ എത്തുന്നത്‌. ചിത്രം ഈ ഡിസംബർ 21ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY