സീറ്റിൽ നിന്നും എണീപ്പിച്ചു നിർത്തുന്ന മാസ്, തീ പാറുന്ന ആക്ഷൻ രംഗങ്ങൾ; കെജിഎഫ് റിവ്യൂ വായിക്കാം..!!

ഏകദേശം രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് റോക്കിങ് സ്റ്റാർ യാഷ് നായകനാവുന്ന കെജിഎഫ് തീയേറ്ററുകളിൽ എത്തുന്നത്. പ്രശാന്ത് നീൽ നാളുകളുടെ റിസർച്ചിനു ശേഷം സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രയ്ലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

5 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളത്തെ പതിപ്പ് കേരളത്തിലെ ഒട്ടുമിക്ക തീറ്ററുകളിലും കാണാൻ സാധിക്കുക. കർണാടകയിലെ കോളാർ ഗോൾഡ് ഫീല്ഡിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് 80കളിലാണ്. ഏകദേശം 2000 തീയേറ്ററുകളിൽ റിലീസ് ആയ ചിത്രത്തിന് വൻ സ്വീകരണമാണ് ഇന്ത്യയൊട്ടാകെ ആരാധകർ ഒരുക്കിയത്.

രാജു എന്ന പയ്യൻ തന്റെ അമ്മയുടെ മരണകിടക്കയിലെ ആവശ്യപ്രകാരം ഒരു ധൗത്യത്തിനായി ഇറങ്ങിത്തിരിക്കുകയും അത് സാധ്യമായ അവസരത്തിൽ മറ്റൊരു വലിയ ജോലി അവനെ തേടി വരുന്നതുമാണ് കെജിഎഫ് പറയുന്നത്.

പടം മൊത്തം യാഷ് എന്ന മാസ്സ് ഹീറോയുടെ ഷോ ആണ്. രാജു എന്ന റോക്കിയെ തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ട് മികച്ചതാക്കാൻ യാഷിന് സാധിച്ചിട്ടുണ്ട്.

പടത്തിന്റെ ആദ്യഭാഗം ഇത്രേം പ്രിയപ്പെട്ടതാക്കാമെങ്കിൽ രണ്ടാം ഭാഗത്തിനയുള്ള കാത്തിരിപ്പ് തരാൻ സാധിക്കുന്നണെങ്കിൽ ആ കയ്യടി മുഴുവനും അർഹിക്കുന്നത് സംവിധായകൻ പ്രശാന്ത് നീലിനാണ്. ഖനികളുടെ സെറ്റും സംഘട്ടന രംഗങ്ങളും എല്ലാമായി തട്ടു പൊളിപ്പൻ പടം തന്നെയാണ് പ്രശാന്ത് രണ്ടു വർഷം കൊണ്ട് നമുക്ക് ഒരുക്കി തന്നത്.

ഓരോ സീനിനും അനുസരിച്ച ബിജിഎം നൽകിക്കൊണ്ട് സംഗീത സംവിധായകനും ഞെട്ടിച്ചു. കഥയുള്ള മാസ്സ് പടം അന്വേഷിച്ചുള്ള യാത്രയിൽ ഇപ്പോൾ അവസാന വാക്ക് ആണ് കെജിഎഫ്. നിരാശരാകാതെ രോമാഞ്ചം കൊണ്ട് കണ്ടിരിക്കാവുന്ന ഒരു മരണമാസ് പടം

0 Shares

LEAVE A REPLY