ആകാശത്തോളം ഉയരത്തിൽ പ്രകാശൻ; ‘ഞാൻ പ്രകാശൻ’ റിവ്യൂ വായിക്കാം..!!

ക്രിസ്മസ് അവധിക്കായി ഇന്നലെ തീയേറ്ററുകളിൽ എത്തിയ മറ്റൊരു ചിത്രമാണ് ഞാൻ പ്രകാശൻ’. ഒരുപാട് നാളുകൾക്ക് ശേഷം ശ്രീനിവാസന്റെ കഥയ്ക്ക് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നു, അതിൽ ഫഹദ് ഫാസിൽ നായകനാവുന്നു അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു പ്രകാശന്. എല്ലാ സത്യൻ അന്തിക്കാട് ചിത്രങ്ങളെ പോലെ തന്നർ നാട്ടിന്പുറവും അവിടെ നടക്കുന്ന ചെറിയ ഗ്രാമീണാന്തരീക്ഷവുമുള്ള കഥയാണ് പ്രകാശനും.

പ്രകാശൻ എന്ന ചെറുപ്പക്കാരനെ പറ്റിയും മൂന്നു പേർ അയാളുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളുമാണ് ചിത്രം നമ്മളോട് പറയുന്നത്.

സത്യൻ അന്തിക്കാട് ശ്രീനിവാസൻ എന്ന പേരുകൾക്കൊപ്പം ട്രയ്ലറും പോസ്റ്ററുകളും തന്ന പ്രതീക്ഷ മാത്രം മതി പടത്തിനു കേറാൻ. തിരിച്ചിറങ്ങുമ്പോഴോ ഒരു ഗംഭീര കുടുംബ ചിത്രം കണ്ട ഫീലും. ഫഹദ് ഫാസിലിന്റെ അസാമാന്യ പെർഫോമൻസ് തന്നെയാണ് ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നതിൽ ഒരു ഘടകം. സമൂഹത്തിന്റെ നേരെ എറിയുന്ന ആക്ഷേപഹസ്യങ്ങളും ചിരി നിർത്താൻ സാധിക്കാത്ത വിധമുള്ള ശുദ്ധ ഹാസ്യങ്ങളും നിറഞ്ഞ സിനിമയിൽ സംഗീതം, ഛായാഗ്രഹണം തുടങ്ങിയ എല്ലാ ഭാഗങ്ങളും പടത്തിന്റെ മൂഡ് അതേ രീതിയിൽ തന്നെ കൊണ്ട് പോവുന്നവയായിരുന്നു.

കഥയുടെ ബലം കൊണ്ടും അവതരണ രീതി കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും ഒരു നിമിഷം പോലും മുഷിപ്പ് തോന്നിപ്പിക്കാത്ത ഞാൻ പ്രകാശൻ ക്രിസ്മസ് അവധിയ്ക്ക് കുടുംബത്തോടപ്പം ആസ്വദിക്കാവുന്ന മികച്ചൊരു ചിത്രം തന്നെയാണ്.

0 Shares

LEAVE A REPLY