ചിത്രങ്ങളും തിരക്കുകളും ഏറുന്ന കണ്ണൂർക്കാരി; 2 മെഗാഹിറ്റുകളുമായി ഈ വർഷത്തെ താരമായി നിഖില..!!


ലൗ 24×7 എന്ന ആദ്യ ചിത്രം തുടങ്ങി ഇത് വരെ നിഖില ചെയ്തത് വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ്. ഇന്നിപ്പോഴിതാ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഈ വർഷത്തെ രണ്ട് ചിത്രങ്ങളിലും നായിക നിഖിലയാണ്.
‘അരവിന്ദന്റെ അതിഥികൾ’ എന്ന വിനീത് ശ്രീനിവാസൻ ചിത്രവും, ഫഹദ് ഫാസിൽ – സത്യൻ അന്തിക്കാട് ടീമിന്റെ ‘ഞാൻ പ്രകാശ’നും.

Still from Njan Prakashan

നൽകിയ ജോലി മികച്ചതാക്കുന്നതിൽ യാതൊരു കുറവും വരുത്തുന്നില്ല ഈ നായിക. സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും കാണുന്ന സിനിമയെ പ്രിയപ്പെട്ടതാക്കുന്നതിൽ ഈ നായിക വഹിക്കുന്ന പങ്ക് ചെറുതല്ല.
മലയാളത്തിന് പുറമെ തമിഴ്, തെലുഗ് എന്നീ ഭാഷകളിലും നിഖില തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്.
ഓർമയിൽ നിൽക്കുന്ന വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ചെയ്യുന്നു, ശേഷം അത് മനസിൽ നിന്നു മായാത്തത് ആവുന്നു എന്നത് തന്നെയാണ് നിഖിലയുടെ പ്ലസ് പോയിന്റ്.

Location Snap from Mera Naam Shaji

ഇപ്പോഴിതാ പുതു വർഷം തുടങ്ങുന്നത് ഒരു പിടി ചിത്രങ്ങളുമായിട്ടാണ്. നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഉൾപ്പടെ ദുൽഖർ ചിത്രം ഒരു യമണ്ഡൻ പ്രണയകഥയിലും നായിക നിഖില തന്നെയാണ്.

എന്തായാലും മലയാള സിനിമയിൽ ഇനിയും ഒരുപാട് അവസരങ്ങൾ നിഖിലയെ കാത്തിരിക്കുന്നുണ്ട് എന്നതിനുറപ്പാണ് ഈ വർഷത്തെ തുടർച്ചയായ രണ്ടു വിജയങ്ങൾ.

Location Snap from OYPK Movie
0 Shares

LEAVE A REPLY