ഒടിയനിലെ രാവുണ്ണിയിൽ നിന്നും നയനിലെ ഇനായത്‌ അലി ഖാനിലേക്ക്‌; ‘9’ ലെ പ്രകാശ്‌ രാജിന്റെ ക്യാരക്റ്റർ ഇന്റ്രൊ വീഡിയോ കാണാം..!!

കഴിഞ്ഞ വർഷം മോഹൻലാൽ ചിത്രം ഒടിയനിലെ വില്ലൻ വേഷമായ രാവുണ്ണിയായി നമ്മെ വിസ്മയിപ്പിച്ച പ്രകാശ്‌ രാജ്‌ ഇത്തവണ എത്തുന്നത്‌ ‘9’ലൂടെയാണ്. പൃഥ്വിരാജ്‌ നായകനാകുന്ന ചിത്രത്തിലെ പ്രകാശ്‌ രാജിന്റെ ഒരു കിടിലൻ ക്യാരക്റ്റർ ഇന്റ്രൊ വീഡിയോ ഇന്ന് പുറത്തിറങ്ങി.

ജൂനുസ്‌ മൊഹമദ്‌ സംവിധാനം ചെയ്യുന്ന ഈ സയൻസ്‌ ഫിക്ഷൻ ചിത്രം നിർമ്മിക്കുന്നത്‌ സോണി പിക്ചേഴ്സും പൃഥ്വിരാജ്‌ പ്രൊഡക്ഷനും ചേർന്നാണ്. ജനുവരി 9ന് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ്‌ ചെയ്യും. പ്രകാശ്‌ രാജിനെ കൂടാതെ മംത മോഹൻദാസ്‌, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും.

Prakash Raj in 9 The Movie
0 Shares

LEAVE A REPLY