ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ ‘പേരൻപ്‌’ ട്രെയ്‌ലർ പുറത്തിങ്ങി..!!

അനവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്‌ ഒരുപാട്‌ അംഗീകാങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയ മമ്മൂക്കയുടെ ‘പേരൻപ്‌’ എന്ന തമിഴ്‌ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് ചെന്നൈയിൽ വെച്ച്‌ നടക്കുന്ന ആനന്ദ വികടൻ സിനിമ അവാർഡ്‌ ചടങ്ങിനിടെയാണ് പുറത്തിറക്കിയത്‌.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂക്ക്‌ അവതരിപ്പിക്കുന്ന കഥാപാത്രം. മകളായി സാധനയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്‌. ഇതിനോടകം പ്രദർശിപ്പിച്ച്‌ മേളകളിൽ നിന്നെല്ലാം വമ്പൻ പ്രതികരണം നേടിയ ചിത്രത്തിന് പല അവാർഡുകൾ വാരിക്കൂട്ടാനാകുമെന്നാണ് ആരാധകരും സിനിമ പ്രേമികളും കരുതുന്നത്‌. ഫെബ്രുവരിയിൽ ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

0 Shares

LEAVE A REPLY