വിജയ് സൂപ്പറാണ്, എക്സലന്റാണ്.. ജിസ് ജോയ് – ആസിഫ് അലി കൂട്ടുക്കെട്ടിലെ മൂന്നാം ചിത്രവും കിടിലൻ…!


വിജയ് സൂപ്പറും പൗര്ണമിയും റിവ്യൂ വായിക്കാം..!

സൺഡേ ഹോളിഡേയ്ക്ക് ശേഷമുള്ള കാത്തിരിപ്പിക്കുകൾക്ക് ശേഷമാണ് വിജയ് സൂപ്പറും പൗർണമിയും ഇന്ന് തീയേറ്ററുകളിൽ എത്തിയത്. ജിസ് ജോയ് കഥയെഴുതി ആസിഫ് അലി ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന തരങ്ങളാക്കി അവതരിപ്പിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സൂര്യ ഫിംസിന് വേണ്ടി എ.കെ സുനിൽ ആണ്. സിദ്ദിഖ്, ദേവൻ, രഞ്ജി പണിക്കർ, ബാലു വർഗീസ്, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്.
വിജയ് എന്ന യുവാവിന്റെയും പൗർണമി എന്ന ബിസിനസ് ചിന്താഗതികൾ ഉള്ള യുവതിയുടെയും ജീവിതത്തിൽ ഒരു പെണ്ണ് കാണൽ ചടങ്ങ് കൊണ്ട് വരുന്ന മാറ്റങ്ങൾ ആണ് വിജയ് സൂപ്പർ പറയുന്നത്.

ജിസ് ജോയ് – ആസിഫ് അലി കൂട്ടുക്കെട്ടിലെ മൂന്നാം ചിത്രവും കുടുംബ പ്രേക്ഷകർക്ക് ആസ്വധിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെയും ആസിഫ് അലിയുടെയും കൂടെ അഭിനയിച്ചവരുടെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഒട്ടും ബോറടിക്കാത്ത രീതിയിൽ ഒരുക്കിയ തിരക്കഥയും റെണദേവിന്റെ ഛായാഗ്രഹണവും വിജയ് സൂപ്പറിനെ പ്രിയപ്പെട്ടതാക്കുന്നു. നവാഗതനായ പ്രിൻസ് ജോർജ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും വൻ ഐറ്റം തന്നെയാണ്.

എന്തു കൊണ്ടും ന്യൂയറിൽ തീറ്ററുകളിലെത്തിയ മലയാള ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്നതും ആദ്യ ഹിറ്റും വിജയ് സൂപ്പറും പൗർണമിയും തന്നെ ആയിരിക്കുമെന്ന് തീയേറ്ററിലെ അഭിപ്രായ പ്രകടനങ്ങൾ സൂചിപ്പിക്കുന്നു. മടുപ്പില്ലാതെ ഒരുപാട് ചിരിച്ചും ഒരുപാട് മനസിലാക്കിയും ചിന്തിച്ചും തിയേറ്റർ വിട്ടിറങ്ങുമ്പോൾ വിജയും പൗർണമിയും നമ്മുടെ പ്രിയപ്പെട്ടതാകുമെന്നു ഉറപ്പാണ്.

0 Shares

LEAVE A REPLY