പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സർജികൽ അറ്റാക്‌; URI- The Surgical Strike റിവ്യൂ വായിക്കാം..!!

2015-ലെ ജമ്മുവിലെ URI ആർമി ബേസ് ക്യാമ്പിലെ തീവ്രവാദി ആക്രമണത്തിന് ബദലായി ഇന്ത്യൻ ആർമി നടത്തുന്ന സർജിക്കൽ സ്ട്രൈക്കിനെ ആസ്പദമാക്കി ആദിത്യ ധാർ സംവിധാനം ചെയ്തു തീറ്ററുകളിലെത്തിയ ചിത്രമാണ് URI – surgical strike. വിക്കി കൗശൽ, മോഹിത് റെയ്ന, കൃതി കുലഹാരി, യാമി ഗൗതം എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം ദേശസ്നേഹത്തിന്റെ വിത്തുകൾ തന്നെയാണ് ഓരോ ഇന്ത്യക്കാരനിലും പാകുന്നത്.
Uri ക്യാമ്പിലെ ആക്രമണത്തിൽ മരണപ്പെട്ട തന്റെ സഹോദരിഭർത്താവിന് വേണ്ടിയും ഇന്ത്യയ്ക്ക് വേണ്ടിയും മുൻകൈ എടുത്തു നടത്തുന്ന സ്‌ട്രൈക്കിന്റെ തയാറെടുപ്പിന്റെ നാൾ വഴികളും മറ്റുമാണ് URI പറയുന്നത്.

URI Poster

ആദിത്യ ധാറിന്റെ തിരക്കഥയും സംവിധാനവും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. മിതേഷ് എന്ന 29കാരൻ ഒരുക്കിയ ദൃശ്യങ്ങളും പ്രശംസനീയമാണ്. ഒരു ദേശസ്നേഹം കാട്ടുന്ന അല്ലെങ്കിൽ ഒരു ട്രൂ സ്റ്റോറി കാട്ടുന്ന സിനിമയിൽ സംഗീതം ഒരുക്കുക എന്ന പ്രയാസപ്പെട്ട പണി വളരെ ഭംഗിയായി തന്നെ
ശാശ്വന്ത് സച്ചദേവ് നിർവഹിച്ചിരിക്കുന്നു.
ഇത്തരം ഒരു പടം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ ഭാഗങ്ങളും ഒരു പോലെ മികച്ചതാക്കി അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തിൽ.

Vicky Kaushal in URI

എല്ലാ നല്ല ചിത്രങ്ങൾക്കും സംഭവിക്കുന്നത് പോലെ തന്നെ ഈ ചിത്രത്തിനും കേരളത്തിൽ അധികം സ്ക്രീനുകൾ ഇല്ല. പലയിടത്തും ഉണ്ടായിരുന്ന ഒരു ഷോ പോലും കാണാൻ കഴിയാതെ തിരിച്ചു പോയവർ ഉണ്ട്. എങ്കിലും തീയേറ്ററിൽ കാണുകയാണെങ്കിൽ ഈ വർഷത്തെ ആദ്യത്തേതും, അഭിമാനത്തോടെ തീയേറ്ററിൽ പോയി കണ്ടു എന്നു പറയാനും സാധിക്കുന്ന മികച്ചൊരു സിനിമാറ്റിക് എക്‌സ്പീരിയൻസ് തന്നെയായിരിക്കും URI.

0 Shares

LEAVE A REPLY