നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു; വിജയ് സൂപ്പറും പൗർണമിയും സൂപ്പർ ഹിറ്റിലേയ്ക്ക്…!

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്തു കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ വിജയ് സൂപ്പറും പൗർണമിയും വൻ വിജയത്തിലേക്ക്.
ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം ജിസ് ജോയ് – ആസിഫ് അലി ടീമിന്റെ മൂന്നാം ചിത്രമാണ്. മുൻപ് ഇറങ്ങിയ സൺഡേ ഹോളിഡേയും വൻ വിജയമായിരുന്നു.

കുടുംബ പ്രേക്ഷകരുടെ നിലയ്ക്കാത്ത പ്രവാഹമാണ് ആദ്യ വാരാവസനം തീയേറ്ററുകളിൽ കാണാൻ കഴിയുന്നത്. പടത്തിനൊപ്പം തന്നെ ചിത്രത്തിലെ പാട്ടുകൾക്കും പ്രിയമേറുകയാണ്. 2019ഇലെ ആദ്യ ഹിറ്റ് അടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ് സൂപ്പറും പൗർണമിയും…!

0 Shares

LEAVE A REPLY