ബോളിവുഡിൽ താരമായി പ്രിയ വാര്യർ.!!

ഒരു ‘കണ്ണിറുക്കൽ’ കൊണ്ട്‌ ഇന്ത്യയൊട്ടുക്കം പ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യർ. തന്റെ ആദ്യ സിനിമയായ ‘ഒരു അഡാർ ലൗ’ റിലീസ്‌ ആകുന്നതിനെ മുന്നെ ഇപ്പോളിതാ പ്രിയയെ തേടി ബോളിവുഡ്‌ ലോകം. പ്രിയ നായികയാകുന്ന ഹിന്ദി ചിത്രം ‘ശ്രീദേവി ബംഗ്ലാവ്‌’ ന്റെ ആദ്യ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

‘ഉറി’ എന്ന ഇന്ത്യൻ സിനിമലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ മുംബൈ പ്രീമിയറിന് പ്രിയ പങ്കെടുത്തിരുന്നു. അവിടെ വച്ച്‌ തന്റെ പ്രിയ താരങ്ങളായ രൺവീർ സിംഗ്‌, കത്രീന കൈഫ്‌, വരുൺ ധവാൻ എന്നിവരെ കണ്ട സന്തോഷത്തിലാണ് പ്രിയ. ഇവരൊന്നിച്ചുള്ള ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

Priya Prakash Instagram Post: https://www.instagram.com/p/BsnG2jEHftZ/?utm_source=ig_share_sheet&igshid=l4ijdpbrcdq1

0 Shares

LEAVE A REPLY