വികാരങ്ങൾക്കും സംഗീതത്തിനും പ്രാധാന്യം നൽകി കൊണ്ട് ‘നീയും ഞാനും’ !!

അടുത്ത വാരം റിലീസ് ആവാനിരിക്കുന്ന നീയും ഞാനും എന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഒന്നാണ് എന്നാണ് നടൻ സിജു വിൽസൺ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മാനുഷിക വികാരങ്ങൾക്ക് ഒരുപാട് പരിഗണന നൽകുന്ന രീതിയിലുള്ള കഥയാണ് ചിത്രത്തിന്റേത് എന്നും അതിലുപരി സംഗീതം ഒരു വലിയ ഭാഗം നിർവഹിക്കുന്നു എന്നും സിജു പറയുന്നു.
സംഗീതത്തിൽ MA എടുത്തതിന് ശേഷം ജീവിത മാര്ഗങ്ങൾക്കായി ചെറിയ ജോലികൾ ചെയ്തു പോവുന്ന ഷാനു എന്ന കഥാപാത്രത്തെ ആയിരിക്കും സിജു ചിത്രത്തിൽ ചെയ്യുന്നത്.

Neeyum Njanum Poster

എ. കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജുവിനെ കൂടാതെ ഷറഫുദ്ധീൻ, അനു സിതാര, അജു വർഗീസ് എന്നിവരും അണി നിരക്കുന്നു.

0 Shares

LEAVE A REPLY