രാജ പാണ്ടിയായി മക്കൾ സെൽവൻ; സൈറാ നരസിംഹ റെഡ്ഡിയിലെ മാസ്സ്‌ പോസ്റ്റർ പുറത്തിറങ്ങി..!!

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത്‌ ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സൈറ നരസിംഹ റെഡ്ഡി’യിലെ വിജയ്‌ സേതുപതിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. വിജയ്‌ സേതുപതിയുടെ പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ സ്പെഷ്യൽ ആയിട്ടാണ് അണിയറക്കാർ പോസ്റ്റർ പുറത്തിറക്കിയത്‌. രാജ പാണ്ടി എന്ന വില്ലൻ കഥാപാത്രമായാണ് ചിത്രത്തിൽ വിജയ്‌ സേതുപതി എത്തുന്നത്‌.

SyeRaa Narasimha Reddy Motion Poster

രാം ചരൺ നിർമ്മിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്‌. ഒരു പ്രധാന കഥാപാത്രമായി അമിതാഭ്‌ ബച്ചനും ചിത്രത്തിൽ എത്തുന്നുണ്ട്‌.

Vijay Sethupathi as Raaja Paandi in Syeraa Narasimha Reddy
0 Shares

LEAVE A REPLY