മാസ്സിനൊപ്പം ഹാസ്യത്തിലൂടെ പ്രണയവും പറയുന്ന ചിത്രമായിരിക്കും അള്ള് രാമേന്ദ്രൻ – കുഞ്ചാക്കോ ബോബൻ

ബിലാഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രൻ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒപ്പം നിൽക്കുന്ന ഒരു സാധാരണ ചിത്രമായിരിക്കും എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഈ ഒരു സമയത്തു പ്രേക്ഷകരുടെ പ്രതീക്ഷകൾ എന്നു പറയുന്നത് വലിയ ഘടകമാണെന്നും അത്തരം ഭാരങ്ങൾ ഇല്ലാതെ അസ്വദിക്കേണ്ട ഒരു കുഞ്ഞു ചിത്രമാണ് അള്ള് രാമേന്ദ്രൻ എന്നും ചാക്കോച്ചൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പുറത്തിറങ്ങിയ ട്രയ്ലറിൽ നിന്നും പാട്ടുകളിൽ നിന്നും പ്രേക്ഷകർ മനസിലാക്കിയ പോലെ മാസിനൊപ്പം തന്നെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയായിരിക്കും അള്ള് രാമേന്ദ്രൻ.

Kunchakko Boban in Allu Ramendran

ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്‌. ചാക്കോച്ചന് പുറമെ ചാന്ദിനി ശ്രീധരൻ, അപർണ ബാലമുരളി, ശ്രീനാഥ്‌ ഭാസി, കൃഷ്ണ ശങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിക്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.

0 Shares

LEAVE A REPLY