10 കോടി കളക്ഷൻ നേട്ടവുമായി നിവിൻ പോളിയുടെ മിഖായേൽ !!

ഹനീഫ്‌ അദേനി സംവിധാനം ചെയ്ത്‌ നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ മിഖായേൽ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ഒരേ സമയം കേരളത്തിലും ഗൾഫ്‌ നാടുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും റിലീസ്‌ ചെയ്ത ചിത്രം 10 കോടിയിലധികം രൂപ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്‌. 4 ദിവസം കൊണ്ടാണ് മിഖായേൽ ഈ നേട്ടം വേൾഡ്‌വൈഡ്‌ തലത്തിൽ കരസ്ഥമാക്കിയത്‌.

ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ നിവിൻ പോളിക്ക്‌ പുറമെ ഉണ്ണി മുകുന്ദൻ സിദ്ധിഖ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്‌ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

0 Shares

LEAVE A REPLY