പുത്തൻ റിലീസുകൾക്കിടയിലും ഹൗസ്ഫുൾ ഷോകളുമായി ജോജുവിന്റെ ജോസഫ്‌ !!

റിലീസ്‌ ചെയ്ത്‌ 80 ദിനങ്ങൾ പിന്നിട്ടിട്ടും ജോസഫ്‌ തരംഗം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് പത്മകുമാർ സംവിധാനം ചെയ്ത്‌ ജോജു ജോർജ്‌ പ്രധാന കഥാപാത്രമായി എത്തിയ ജോസഫ്‌.

ഇപ്പോൾ ഇതാ റിലീസ്‌ ചെയ്ത്‌ 80 നാളുകൾ കഴിഞ്ഞിട്ടും ‘ജോസഫ്‌’ ഇന്ന് കൊച്ചിയിൽ ഹൗസ്ഫുൾ ഷോ കളിച്ചിരിക്കുകയാണ്. ഒട്ടനവധി വലുതും ചെറുതുമായ പുതിയ റിലീസ്‌ റിലീസ്‌ ചിത്രങ്ങൾക്കിടെയാണ് ജോസഫിന്റെ ഈ നേട്ടം എന്നത്‌ ശ്രദ്ധേയമാണ്.

ഇപ്പോഴും കേരളത്തിലെ മുഖ്യ തിയേറ്ററുകളിൽ കളിക്കുന്ന ജോസഫ്‌ 100 ദിവസം പൂർത്തീകരിച്ചാൽ അത്‌ ഈ ചെറിയ ‘വലിയ’ ചിത്രത്തിന് ലഭിക്കുന്ന മറ്റൊരു പൊൻ തൂവൽ കൂടി ആയിരിക്കും.

0 Shares

LEAVE A REPLY