നിങ്ങളൊക്കെ എന്നെ മമ്മൂട്ടി ആക്കിയതിന് ശേഷം ആണ് റാം എന്നെ പേരൻപിലേക്ക്‌ വിളിച്ചത്‌!! മമ്മൂക്കയുടെ കിടിലൻ വീഡിയോ കാണാം


റാം സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന തമിഴ്‌ ചിത്രമാണ് പേരൻപ്‌. ഒട്ടനവധി ഫിലിം ഫെസ്റ്റിവലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ചിത്രം റിലീസിന് മുന്നേ തന്നെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ കേരള പ്രീമിയർ സ്ക്രീനിംഗും ലോഞ്ചും ഇന്നലെ ലുലു മാളിൽ വച്ച്‌ നടന്നിരുന്നു. ഒരുപാട്‌ താരങ്ങളും മറ്റും പങ്കെടുത്ത ചടങ്ങായിരുന്നു. മമ്മൂക്കയെയും പേരൻപിനെയും വാനോളം വാഴ്തിയാണ് മലയാള സിനിമലോകം ഒന്നടങ്കം കേരള ലോഞ്ച്‌ ആഘോഷമാക്കിയത്‌.

ചടങ്ങിൽ മമ്മൂക്കയുടെ പ്രസംഗം തരംഗമായിരുന്നു. ‘ഞാൻ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോൾ അല്ല റാം എന്നെ ഈ പടത്തിലേക്ക്‌ തിരഞ്ഞെടുത്തത്‌. നിങ്ങൾ എന്നെ മമ്മൂട്ടി ആക്കി മാറ്റിയതിന് ശേഷം റാം എന്നെ സെലക്റ്റ്‌ ചെയ്തത്‌. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായർക്കാണ്’ എന്ന് മമ്മുക്ക അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 1ന് ചിത്രം ലോകമെങ്ങും റിലീസിനെത്തും. ആന്റോ ജോസഫ്‌ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌.

0 Shares

LEAVE A REPLY