ഓരോ മലയാളി പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രമാണ് പേരൻമ്പ് – നിവിൻ പോളി

ഒരുപാട് പ്രതീക്ഷകളും പേറി ഫെബ്രുവരി ഒന്നിന് കേരളത്തിൽ റിലീസിനെത്തുകയാണ് മമ്മൂട്ടി ചിത്രം പേരൻമ്പ്.
ഇന്നലെ നടന്ന ചിത്രത്തിന്റെ പ്രീമിയറിനും കേരള ലോഞ്ചിങ്ങിനും ഒരുപാട് താര സാന്നിധ്യം ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഏവരും ചിത്രത്തെയും മമ്മൂക്കകയെയും വാനോളം പുകഴ്ത്തിക്കൊണ്ടാണ് സദസ് വിട്ടത്.
ഇപ്പോഴിതാ നിവിൻ പോളിയും സോഷ്യൽ മീഡിയയിലൂടെ പേരൻമ്പ് നൽകിയ അനുഭവം പങ്കു വച്ചിരിക്കുകയാണ്.

മമ്മൂക്കയിലെ ലെജൻഡിനെ ആണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ നിങ്ങൾക്കുള്ള ചിത്രമാണ് പേരൻമ്പ് എന്നാണ് നിവിൻ പറയുന്നത്. അത്ര മേൽ മനോഹരം എന്നു മാത്രമല്ല ഓരോ മലയാളി പ്രേക്ഷകരും ചിത്രം കാണണം എന്നും നിവിൻ കൂട്ടിച്ചേർക്കുന്നു.
കുറച്ചു മുന്നേയാണ് നിവിൻ പോളി തന്റെ പ്രതികരണം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

0 Shares

LEAVE A REPLY