മമ്മൂക്കക്ക്‌ ശേഷം തമിഴ്‌ സിനിമലോകത്തെ കൈയ്യടി നേടിക്കൊണ്ട്‌ നെടുമുടി വേണുവും !!

പേരൻപ്‌ തീർത്ത അലയടികൾ തീരും മുൻപെ ഇതാ മറ്റൊരു മലയാള നടനും കൂടെ തമിഴ്‌ സിനിമ ലോകത്തെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.
രാജീവ് മേനോൻ സംവിധാനം ചെയ്ത മ്യൂസിക്കൽ ഡ്രാമ കാറ്റഗറിയിൽ പെടുന്ന സർവം താളമയം ചിത്രത്തിന്റെ പ്രീമിയർ പ്രദർശനത്തിന് ശേഷം വരുന്ന അഭിപ്രായങ്ങൾ ആണ് ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ട്രെൻഡിങ്. നെടുമുടി വേണു, ജിവി പ്രകാശ് എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രത്തിന്റെ സംഗീതം എ ആർ റഹ്മാൻ ആണ്.


2 മണിക്കൂർ 10 മിനിറ്റ് ഉള്ള ചിത്രം തമിഴിലെ തന്നെ ഏറ്റവും മികച്ച മ്യൂസിക്കൽ ഡ്രാമ ആണെന്നാണ് നിരൂപകരുടെ വാദം.
റഹ്മാൻ നിർവഹിച്ച സംഗീതം ചിത്രത്തിന്റെ പ്രധാന ഭാഗം ആവുമ്പോൾ മലയാളികൾക്ക് അഭിമാനമായി നെടുമുടി വേണു തന്റെ കരിയറിലെ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു എന്നു കണ്ടവർ അവകാശപ്പെടുന്നു. അടുത്ത തവണ നാഷണൽ അവാർഡ് നോമിനേഷനിൽ ഉറപ്പായും ഇദ്ദേഹം ഉണ്ടാവുമെന്നാണ് പ്രശസ്ത നിരൂപകൻ രാജശേഖർ പറയുന്നത്.

ഇതിനോടകം തന്നെ ഇന്ത്യ മുഴുവനും സർവം താളമയത്തിനായുള്ള കത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്.. മലയാളി പ്രേക്ഷകരും ചിത്രത്തെ ശ്രദ്ധയോടെ ഉറ്റു നോക്കുന്നുണ്ട്.

നെടുമുടി വേണുവിന് പുറമെ മലയാളികളുടെ പ്രിയ നായിക അപർണ ബാലമുരളിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. ഫെബ്രുവരി 1ന് ആണ് ചിത്രത്തിന്റെ തിയേറ്ററികൽ റിലീസ്‌. പ്രമുഖ നിർമ്മാതാക്കളായ E4 Entertainment ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്‌.

Sarvam Thaalamayam Kerala Theatre List
0 Shares

LEAVE A REPLY