കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഗംഭീര അഭിപ്രായവുമായി പേരൻപ്‌; മമ്മൂക്കയെ വാഴ്തി തമിഴ്‌ സിനിമലോകം..!!

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മമ്മൂക്കയും പേരൻപും മാത്രമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. റാം സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന ഈ തമിഴ്‌ ചിത്രത്തിന്റെ കേരളത്തിലെ പ്രീമിയർ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ വെച്ച്‌ നടന്നത്‌. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഷോയ്ക്ക്‌ ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്‌. ഇപ്പോൾ ഇതാ കേരള പ്രിമീയറിന് പിന്നലെ ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ പ്രീമിയർ ഇന്നലെ ചെന്നൈയിൽ വെച്ച്‌ നടക്കുകയുണ്ടായി. തമിഴിലെ പ്രശസ്ത സിനിമ നിരൂപകരും മാധ്യമ പ്രവർത്തകരും പങ്കെടുത്ത ഷോയിൽ സിനിമയുടെ അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാൻ വാക്കുകളിലെന്നാണ് പലരും അഭിപ്രായപ്പെട്ടത്‌.

ഷോയ്ക്ക്‌ ശേഷം നടന്ന പത്ര സമ്മേളനത്തിൽ ഞാനല്ല സിനിമയാണ് സംസാരിക്കേണ്ടത്‌ എന്ന് മമ്മൂക്ക അഭിപ്രായപ്പെട്ടിരുന്നു. ഒരു ദശകത്തിന് ശേഷം മമ്മൂക്ക അഭിനയിക്കുന്ന തമിഴ്‌ ചിത്രം എന്ന പ്രത്യേകതയും പേരൻപിന് ഉണ്ട്‌. മമ്മൂക്കയോടൊപ്പം മകളുടെ വേഷം ചെയ്ത സാദനയ്ക്കും ഒരുപാട്‌ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്‌. ഇവർ രണ്ടു പേർക്കും ഈ വർഷത്തെ ദേശീയ പുരസ്കാരം വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിരൂപകർ പറയുന്നത്‌.

ഫെബ്രുവരി 1ന് ചിത്രം ലോകമെങ്ങും റിലീസിനെത്തും. കേരളത്തിൽ ആന്റോ ജോസഫാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്‌.

Mammootty speaking at Press Meet held at Chennai
0 Shares

LEAVE A REPLY